ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ രോഗം അതിന്റെ തീവ്രഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും വ്യാപിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ വിശകലനം.
‘കൊവിഡ് രോഗ വ്യാപനത്തിന്റെയും രോഗികളുടെ വര്‍ധനയുടെയും അടിസ്ഥാനത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ രോഗം അതിന്റെ തീവ്രഘട്ടത്തിലേക്ക് കടക്കാനാണ് സാധ്യത. എന്നാല്‍, ഇതില്‍ വ്യത്യാസങ്ങളും ഉണ്ടായേക്കാം. ലോക്ഡൗണ്‍ നീട്ടിയതിന്റെ ഫലത്തെക്കുറിച്ചും വൈറസ് വ്യാപനത്തിന്റെ സാധ്യതയെക്കുറിച്ചും സമയമെടുത്ത് മാത്രമേ മനസിലാക്കാന്‍ കഴിയൂ’, ഗുലേറിയ വ്യക്തമാക്കി.
വ്യാഴാഴ്ചത്തെ കണക്കുപ്രകാര്യം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 52,952 ആണ്. 1700 പേര് മരിച്ചു. 35,902 പേര് ചികിത്സയിലുമാണ്.