ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചു


ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍സണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

”കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കൊവിഡ് 19 ടെസ്റ്റ് എനിക്ക് പോസിറ്റീവാണ്. ഞാനിപ്പോള്‍ സ്വയം ഐസൊലേഷനിലാണ്. പക്ഷേ, വീഡീയോ കോണ്‍ഫറസുകളിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളെ നയിക്കും.”- ട്വീറ്റില്‍ അദ്ദേഹം പറയുന്നു.

ബ്രിട്ടണില്‍ 11600ലധികം പോസിറ്റീവ് കേസുകളാണ് ഉള്ളത്. 578 പേര്‍ മരണപ്പെട്ടു.