ആടുജീവിതം സിനിമയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ പോയി മടങ്ങി എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആടുജീവിതം ടീമിനൊപ്പം പ്രത്യേക വിമാനത്തില്‍ മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മെയ് 22 മുതല്‍ 30 വരെ എടപ്പാള്‍ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 30 ന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു. ഇദ്ദേഹത്തെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അതേസമയം പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നു. നടന് കൊവിഡ് നെഗറ്റീവാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.