കോവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇന്നലെ

കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇന്നലെ. 6,919പേരാണ് ഇന്നലെമാത്രം ലോകത്ത് മരിച്ചത്.അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്കടത്തു. ആകെ മരണം ഒരുലക്ഷത്തി ഇരുപത്തി ആറായിരം പിന്നിട്ടു. അമേരിക്കയില്‍ ആകെ രോഗബാധിതര്‍ ആറുലക്ഷം കടന്നു. മരണം കാല്‍ലക്ഷം പിന്നിട്ടു.

ഇന്നലെ മാത്രം 2,335 പേരാണ് അമേരിക്കയില്‍ മരിച്ചത്. ആകെ മരണസംഖ്യ 26,016 ആയി. ബ്രിട്ടനിലും ഫ്രാന്‍സിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ബ്രിട്ടനില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 778 പേരും ഫ്രാന്‍സില്‍ 762 പേരും മരിച്ചു. ഇറ്റലിയില്‍ 602 പേര്‍ മരിച്ചു. സ്‌പെയിനില്‍ മരണനിരക്കില്‍ നേരിയ കുറവുണ്ട്. ഇസ്രയേലില്‍ രോഗികളുടെ എണ്ണം 12,000 പിന്നിട്ടു.

SHARE