ലോകത്ത് കോവിഡ് രോഗികള്‍ 1.1 കോടി കടന്നു; മരണം അഞ്ചര ലക്ഷത്തിലേക്ക്


മേരിലന്‍ഡ്: ആഗോള തലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. നിലവില്‍ 1,11,90,678 രോഗബാധിതരാണുള്ളത്. 5,29113 പേര്‍ രോഗം ബാധിച്ച് മരിച്ചു. 62,97,610 പേര്‍ രോഗമുക്തരായി. 43,63,955 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഉത്ഭവിച്ചുവെന്ന് കരുതപ്പെടുന്ന രോഗം അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 28,90,588 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്.

SHARE