കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. 301,024 പേരാണ് ലോകത്താകെ മരിച്ചവരുടെ എണ്ണം.
ലോകത്തെ ഇതുവരെയായി 4,489,460 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമായവരുടെ എണ്ണം 16 ലക്ഷം കടന്നു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചിരിക്കുന്നത്. 85,533 പേരാണ് ഇതുവരെയായി യു.എസില്‍ മരിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ 33,614 പേരും ഇറ്റലിയില്‍ 31,368 പേരും മരിച്ചു. ഫ്രാന്‍സിലും സ്പെയിനിലും മരണ സംഖ്യ ഇരുപത്തേഴായിരം കടന്നു.
യു.എസില്‍ 15 ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. സ്പെയിന്, ബ്രിട്ടന്, ഇറ്റലി എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. യൂറോപ്പിനെ ആശങ്കയിലാക്കി റഷ്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.