ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.5 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1.5 ലക്ഷം കടന്നു. ശനിയാഴ്ച രാത്രി വരെയുള്ള കണക്കനുസരിച്ച് 1,58,881 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ രോഗബാധിതരുടെ എണ്ണം 23,08,173 ആയി. 5,90,392 പേര്‍ രോഗമുക്തരായി.

അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി. പുതുതായി 991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിതര്‍ 14,378 ആയി. 1992 പേര്‍ രോഗമുക്തരായി.

അമേരിക്കയില്‍ മരണസംഖ്യ 38,244 ആയി. മറ്റേത് രാജ്യത്തെക്കാളും മൂന്നിരട്ടി രോഗികളാണ് അമേരിക്കയില്‍ ഉള്ളത് 7,28,293. പുതുതായി 18,558 പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 23,227 പേര്‍ മരിച്ചു. 1,75,925 പേര്‍ രോഗികളുണ്ട്. സ്‌പെയിനില്‍ മരണം 20,043 ആയി. രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. നിലവില്‍ രോഗികളുടെ എണ്ണം 1,91,726 ആണ്. ഫ്രാന്‍സില്‍ മരണം 18,681 ആയി. രോഗികള്‍ 1,47,969. ബ്രിട്ടനില്‍ ആകെ മരണം 15,464 ആയി. 1,14,217 പേര്‍ രോഗബാധിതരാണ്.

SHARE