തിരുവനന്തപുരത്ത് തൂങ്ങിമരിച്ച യുവതിക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയതുറ സ്വദേശിയായ 25കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 213 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. എല്ലാ കണ്ടെയ്ന്‍മെന്റ് സോണുകളിലും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം.

SHARE