കോവിഡ് ബാധിതയായ യുവതി ആസ്പത്രിയില്‍ തൂങ്ങിമരിച്ചു

മുംബൈ: മുംബൈയില്‍ കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. വര്‍ളി സ്വദേശിയായ 29 കാരിയാണ് ജീവനൊടുക്കിയത്.

രാജ്യത്ത് കൂടുതല്‍ രോഗബാധിതരും മരണവും മഹാരാഷ്ട്രയിലാണ്. 2,684 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 178 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,561 പേര്‍ക്ക് രോഗം ബാധിച്ചു. 30 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ മരണം 12 ആയി. രോഗികളുടെ എണ്ണം 1,204 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു.

രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38 പേര്‍ മരിച്ചു. 1076 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായത്. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

SHARE