ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസ് കൂടുതല്‍ പടര്‍ന്ന് പിടിക്കുമെന്ന് ഗവേഷകര്‍

വുഹാനില്‍ ആരംഭിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് ജനിതകമാറ്റം സംഭവിച്ചതായും ഇത് കൂടുതല്‍ പടര്‍ന്നു പിടിക്കാനിടയുണ്ടെന്നും യുഎസ് ഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കയില്‍ ഇപ്പോള്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ പുതിയ ഇനം വൈറസിനെതിരെ വാക്‌സിന്‍ നിര്‍മിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

യൂറോപ്പിലാണ് ഇതാദ്യം വ്യാപിച്ചത്. പിന്നെ അമേരിക്കയിലും കാനഡയിലും പടര്‍ന്നു. വേനല്‍ക്കാലത്തോടെ രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍, വൈറസിന് ഇനിയും ജനിതകമാറ്റം സംഭവിക്കുകയും വികസിപ്പിച്ച വാക്‌സിനുകള്‍ ഫലപ്രദമല്ലാതാകുകയും ചെയ്യുമെന്നും പഠനം പറയുന്നു.പകര്‍ച്ചവ്യാധി ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍, അമേരിക്കയില്‍ തൊണ്ണൂറോളം വ്യത്യസ്തമായ ശ്രമങ്ങളാണ് വാക്‌സിന്‍ കണ്ടെത്താനായി നടക്കുന്നത്.

SHARE