ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍; രാജ്യത്ത് ഗവേഷണം നടത്തുന്നത് 30ഓളം സംഘങ്ങള്‍

കോവിഡിനെ ചെറുക്കുന്നതിന് ഇന്ത്യയില്‍ ഗവേഷണം ശക്തമായി നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ് കെ. വിജയരാഘവന്‍. കോവിഡിന് എതിരായ പുതിയ മരുന്ന് കണ്ടെത്തുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. സാധാരണഗതിയില്‍ വാക്‌സിന്‍ കണ്ടെത്തുന്നതിന് 10 വര്‍ഷം വരെ വേണ്ടിവരാറുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ കണ്ടെത്തുക എന്നതാണ് ലോകത്ത് ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങളുടെയെല്ലാം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് എതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 30ഓളം സംഘങ്ങള്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്താനായി വിവിധ രാജ്യങ്ങളില്‍ നിരവധി ഗവേഷണങ്ങളാണ് നടക്കുന്നത്.വൈറസില്‍ വരുന്ന ഘടനാ വ്യത്യാസമാണ് പ്രധാനമായും ഗവേഷകര്‍ക്ക് വെല്ലുവിളിയാകുന്നത്.

SHARE