രാജ്യത്ത് തദ്ദേശീയമായി കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നടപടി തുടങ്ങിയെന്ന് ഐ.സി.എം.ആര്‍. ഭാരത് ബയോടെക് ഇന്റര്‍നാഷനല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുക.രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും ക്രമാതീതമായി ഉയരുമ്പോഴാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഐ.സി.എം.ആറും സംയുക്തമായാണ് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കുക. ഇതിനായി വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് രോഗികളുടെ സാംപിളുകളില്‍ നിന്ന് ശേഖരിച്ച കോവിഡിന്റെ ജനിതകഘടകങ്ങള്‍ വിജയകരമായി ബി.ബി.ഐ.എല്ലിന് കൈമാറിയെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വേഗത്തിലാക്കുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.