രാജ്യത്തെ അഞ്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡ് മുക്തമായി. സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ത്രിപുര സംസ്ഥാനങ്ങളില്‍ നിലവില്‍ ഒരാള്‍ക്കുപോലും കൊറോണ വൈറസ് ബാധയില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് മാധ്യമങ്ങളെ അറിയിച്ചു. മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍കൂടി ഉടന്‍ വൈറസ് മുക്തമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അസമില്‍ എട്ടുപേര്‍ക്കും മേഘാലയയില്‍ 11 പേര്‍ക്കും മിസോറമില്‍ ഒരാള്‍ക്കും നിലവില്‍ കൊറോണ വൈറസ് ബാധയുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളും കൊറോണ പ്രതിരോധ നടപടികളുമായി മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പുതുതായി ഒരാള്‍ക്കുപോലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.