തമിഴ്‌നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു;പുതുതായി 805 പേര്‍ക്ക് രോഗബാധ

തമിഴ്‌നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു. തിങ്കളാഴ്ച 805 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി.

8230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 407 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി ആശുപത്രിവിട്ടു. 8731 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് ബാധിച്ച് ഏഴുപേര്‍ മരിച്ചു. ആകെ മരണം ഇതോടെ 118 ആയി. മഹാരാഷ്ട്രയില്‍നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 87 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ 549 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 93 പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്നവരാണെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ പറഞ്ഞു.

SHARE