തമിഴിനാട്ടില്‍ 447 പേര്‍ക്ക് കൂടി കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 9,674 ആയി ഉയര്‍ന്നു. വ്യാഴാഴ്ച രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് മരണസംഖ്യ 66 ആയി.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടു മരണവും ചെന്നൈയിലാണ്. നഗരത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നു മാത്രം 363 കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആകെ കോവിഡ് രോഗികളുടെ 55 ശതമാനവും ചെന്നൈയിലാണ്. അയ്യായിരത്തോളം പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

താരതമ്യേന തമിഴ്‌നാട്ടില്‍ മരണനിരക്ക് കുറവാണെന്നും രോഗികള്‍ക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. കോവിഡ് പരിശോധന വ്യാപകമാക്കിയതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അധിതൃതര്‍ പറയുന്നത്.

SHARE