ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്; രാജ്യത്ത് പുതുതായി 13,586 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധ നിരക്ക് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത്് 13,586 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.336 കോവിഡ് മരണവും രേഖപ്പെടുത്തി.

ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,80,532ഉം ആകെ മരണം 12,573ഉം ആയി. 1,63,248പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,04,711 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

SHARE