മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ചുയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2608 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് കുതിച്ചുയരുന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. 26085 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 47,910 ആയി. അറുപതുപേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമാവുകയും 821 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇതുവരെ 1,577 പേരാണ് സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചത്. 13,404 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 1,671 പോലീസ് സേനാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. പതിനെട്ടു പേരാണ് ഇതുവരെ മരിച്ചത്. 541 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.

SHARE