കോവിഡില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര; രോഗികളുടെ എണ്ണം 60,000ത്തിലേക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 59,546 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,598 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

85 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1982 ആയി ഉയര്‍ന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ടായ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 1675 പേര്‍ക്കാണ് ധാരാവിയില്‍ മാത്രം രോഗംപിടിപെട്ടത്, 61 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ 131 പോലീസുകാര്‍ക്കുകൂടി രോഗം പിടിപെട്ടതോടെ സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം 2095 ആയി. 22 പേരാണ് മരിച്ചത്. 987 പോലീസുകാര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

SHARE