24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1409 പുതിയ കോവിഡ് കേസുകള്‍; ആകെ രോഗബാധിതരുടെ എണ്ണം 21,393

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,409 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. രാജ്യത്ത് ഇതുവരെ 4,258 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 681 പേര്‍ക്കാണ് കോവിഡ്19 മൂലം ജീവന്‍ നഷ്ടമായി.

എന്നാല്‍ ഇന്നുവരെയുള്ള കണക്കുപ്രകാരം 12 ജില്ലകളില്‍ കഴിഞ്ഞ 28ദിവസമായി പുതിയ കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടങ്ങളിലെ 78 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

SHARE