രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര്‍ രോഗമുക്തരായി. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 100 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2649 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 25 ഉം മുംബൈയിലാണ്.

മാര്‍ച്ച് 19 നാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ മരിക്കുന്നത്. 57 ദിവസം പിന്നിടുമ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്.

SHARE