ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 28,000 കടന്നു

ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 28,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 28,380 ആളുകള്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 21,132 ആളുകളാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യം രണ്ടാഘട്ട ലോക്ക് ഡൗണിലൂടെ കടന്ന് പോകുന്നതിനിടെയാണ് രോഗബാധിതരുടെ എണ്ണം 28,000 കടന്നത്.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഉയരുമ്പോള്‍ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ആശ്വാസമേകുന്ന കാര്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 381 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം ഭേദമായി ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 6361 ആയി ഉയര്‍ന്നിട്ടുണ്ട്.

SHARE