രാജ്യത്തെ കോവിഡ് വ്യാപനം ഉയരുന്നു; 9,971 പുതിയ കേസുകള്‍

രാജ്യത്തെ കോവിഡ് വ്യാപനം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 9,971 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളിലാണ് രാജ്യത്തെ പകുതിയോളം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1,20,406 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,19,293 പേര്‍ രോഗമുക്തരായപ്പോള്‍ രാജ്യത്തെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,929 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 287 പേര്‍ രാജ്യത്ത് രോഗബാധയേ തുടര്‍ന്ന് മരണപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെമ്പാടുമായി 1,42,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 46,66,386 സാമ്പിള്‍ പരിശോധനകളാണ് നടന്നിട്ടുള്ളത്. നിലവില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

SHARE