രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ 8171 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് നിലവില്‍ 1,98,706 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 97,581 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95,526 പേര്‍ രോഗവിമുക്തരായി. ഇതുവരെ രാജ്യത്ത് കൊറോണ ബാധ മൂലം 5598 പേര്‍ മരണമടഞ്ഞു.

SHARE