രാജ്യത്ത് 24 മണിക്കൂറിനിടെ 66 മരണം; ആകെ കോവിഡ് ബാധിതര്‍ 33,000 കടന്നു


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം 1074 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 33,050 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1718 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 23,651 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുകയാണ്. 8324 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 9915 ആയി ഉയര്‍ന്നു. 432 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ പോസിറ്റീവ് കേസുകള്‍ 4000 കടന്നു. 197 പേര്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ 3439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 2500 കടന്നു, മരണം 130 ആയി.രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും രോഗബാധിതര്‍ രണ്ടായിരത്തിന് മുകളിലാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറേ രോഗികളുണ്ട്. കേരളത്തില്‍ 495 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

SHARE