ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 299 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 10054 ആയി. ഇതോടെ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും തമിഴ്‌നാടിനും പിന്നാലെ കോവിഡ് കേസുകള്‍ 10000 കടക്കുന്ന സംസ്ഥാനമായി ഡല്‍ഹി മാറി.

5409 കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ആകെ മരണസംഖ്യ 160 ആയി ഉയര്‍ന്നുവെന്നും ഡല്‍ഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പറയുന്നു. 4485 രോഗികള്‍ക്ക് അസുഖം ഭേദമായി.

SHARE