ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവോ?; പുതിയ രോഗബാധിതരുടെ എണ്ണം ഉയരുന്നു

ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ 57 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗംബാധിക്കുന്നത് ഇതാദ്യമായിട്ടാണ്.

കര്‍ശന ലോക്ക്ഡൗണ്‍ നടപടികളിലൂടെ ചൈന കോവിഡ് വ്യാപനം വലിയ രീതിയില്‍ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാല്‍ സൗത്ത് ബീജിങ് ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 36 കേസുകള്‍ പ്രാദേശിക തലത്തില്‍ നിന്ന് പകര്‍ന്നതാണെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

SHARE