സഊദിയില്‍ 4507 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 3170 പേര്‍ക്ക് രോഗമുക്തി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഇന്ന് 39 പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1011 ആയി. പുതുതായി 4507 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 132048 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇതില്‍ 43147 പേരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1897 പേര്‍ വിവിധ ഭാഗങ്ങളില്‍ ഗുരുതരാവസ്ഥയിലാണ് . ഇന്ന് 3170 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 87890 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മരിച്ചവരില്‍ 17 പേര്‍ ജിദ്ദയിലാണ് . മക്ക 5, റിയാദ് 5 , മദീന 2 , തബൂക്ക് 2 , ദമ്മാം 2, തായിഫ് 1, ഹുഫൂഫ് 1, ഖത്വീഫ് 1, അല്‍മുബാറസ് 1, ഹഫര്‍ അല്‍ബാത്വിന്‍ 1, ബെയ്ഷ് 1 എന്നിവിടങ്ങളിലാണ് മരണം. ഇതുവരെ 1126653 ടെസ്റ്റുകള്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു . തലസ്ഥാനമായ റിയാദിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1658 കേസുകള്‍. ജിദ്ദ 413 , മക്ക 389 , ദമ്മാം 270 , ഹുഫൂഫ് 205 , ഖതീഫ് 183 , താഇഫ് 130 , മദീന 125, എന്നിവിടങ്ങളിലാണ് നൂറില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്ത പ്രധാന നഗരങ്ങള്‍. ഇതാദ്യമായാണ് സഊദിയില്‍ രോഗനിര്‍ണ്ണയം നാലായിരം കടക്കുന്നത്.

അല്‍കോബാര്‍ 89 , ഖമീസ് മുശൈത്ത് 85 , അബഹ 55 , ജുബൈല്‍ 53 , സഫുവ 45 , അല്‍മുബറസ് 45 , ബുറൈദ 39 , ദഹ്‌റാന്‍ 38, ഹഫര്‍ അല്‍ബാതിന്‍ 36 , അല്‍ഖര്‍ജ് 36 , യാമ്പു 28 , മുസാഹ്മിയ 27 , ഹോത ബനീതമീം 26 , നജ്‌റാന്‍ 24, അല്‍റാസ് 23, വാദി ദവാസിര്‍ 21 , അല്‍ബാഹ 20 , ഖഫ്ജി 18 , ദര്‍ഇയ 17 , ഉനൈസ 15 , റാസ്തനൂറ 15, ഹാഇല്‍ 14, തബൂക്ക് 14 , മഹായില്‍ 13 , ബിശ 12 , ശറൂറ 12, അഫീഫ് 12 , ഖുസൈബ 11, ഖുലൈസ് 11 , മന്‍ദഖ് 9, ഖുര്‍മ 9 , അല്‍നമാസ് 9, ജിസാന്‍ 9 , ഉയൂന്‍ അല്‍ജവ 8 , ഖര്‍യതുല്‍ ഉലയ 8 , അല്‍ദായര്‍ 8, ഹുറൈമല 8 , സറത് ഉബൈദ 7 , നാരിയ 7 , ലൈല 7 , മഖുവ 6 , ബുഖൈരിയ 6 , മിദ്‌നബ് 6 , ബെയ്ശ് 6 , റാബിഗ് 6 , അറാര്‍ 6 , റാനിയ 5 , അല്‍ജഫര്‍ 5 , അല്‍മദ 5, ബല്ലസ്മര്‍ 5 , റജാല്‍ അല്‍മ 5 , ബഖീഖ് 5 , അല്‍ഐദാബി 5 , റുവൈദ അല്‍അര്‍ദ് 5 , ഖുല്‍വ 4 , റിയാദ് അല്‍ഖബ്‌റ 4 , ബദര്‍ അല്‍ജനൂബ് 4, ബിജാദിയ 4 , സുലൈല്‍ 4 , റഫാഇ അല്‍ജംശ് 4 , വസീലാന്‍ 4 , ഉയൂന്‍ 3, സകാക 3 , ഹനാകിയ 3 , നബ്ഹാനിയ 3 , ദഹ്‌റാന്‍ ജുനൂബ് 3 , അഹദ് റുഫൈദ 3 , ഉറൈറ 3 , യദാമ 3 , അല്‍റൈന്‍ 3 , ദുര്‍മ 3 , അല്‍ഖുറൈഇ, ദലം, ഹറജ, തനൂമ, അല്‍ദര്‍ബ്, സബിയ, അല്ലൈത്, റഫ്ഹ, ദവാദ്മി, സാജര്‍ (രണ്ടു കേസ് വീതം), അഖീഖ്, അല്‍ഖുറസ ബല്‍ജുര്‍ശി, ദൗമതുല്‍ ജന്‍ദല്‍, മൈഖൂഅ, തബര്‍ജല്‍, ഖൈബര്‍, മഹദ് അല്‍ദഹബ്, അല്‍അസിയാഅ്, അല്‍ബദാഇ, അല്‍ഖവാറ, ദരിയ, നമിറ, മുവയ്യ, സഹന്‍, ഉമ്മുല്‍ദൗം, തത്‌ലീസ്, ബഖാ, അല്‍തവാല്‍, അഹദ് മസാരിഹ, അല്‍ഉവൈഖല, ദിലം, മജ്മ, അല്‍ഖുവൈഇയ, മറാത്, നഫി, ശഖ്‌റ, തുമൈര്‍, താദിഖ് എന്നിവിയാണ് ഇന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു നഗരങ്ങള്‍.

SHARE