അഞ്ചു ലക്ഷം കടന്ന് കോവിഡ് മരണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന


വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,07,494 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതര്‍ 1,04,00,208 ആയി. ലോകത്ത് ഇതുവരെ 56,46,431 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ ഇന്നലെ മാത്രം 43,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് ബാധിതര്‍ 2,681,811 ആയി. കൊവിഡ് മരണം ഒരു ലക്ഷം കടന്നു. അമേരിക്കയില്‍ 128,783 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 1,117,177 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 25,234 കേസുകളാണ്. അമേരിക്കയ്ക്ക് പുറമേ ബ്രസീലിലും സ്ഥിതി സങ്കീര്‍ണമാണ്. ബ്രസീലില്‍ 1,370,488 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 58,385 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 757,462 പേര്‍ രോഗമുക്തി നേടി.

അതേസമയം, കൊവിഡ് വ്യാപന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയതോടെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

SHARE