സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു; 65 ശതമാനവും സമ്പര്‍ക്ക രോഗികള്‍


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഗ്രാഫ് ദിനംപ്രതി ഉയരുകയാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 30,449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11, 983 പേര്‍ ചികിത്സയിലുണ്ട്. ഔദ്യോഗിക മരണങ്ങളും നൂറിലേയ്ക്ക് അടുക്കുന്നു.

കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം നാല് മാസം വേണ്ടിവന്നു ആകെ കേസുകള്‍ 1000 കടക്കാന്‍. മെയ് 27 ന് കേസുകള്‍ 1000 കടന്നു. ജൂലൈ 16 ന് കേസുകള്‍ 10000 ആയി. 1000 ല്‍ നിന്ന് 10,000 എത്താന്‍ 50 ദിവസം എടുത്തു. എന്നാല്‍ കേസുകള്‍ 20000 കടക്കാന്‍ എടുത്തത് 12 ദിവസം. ജൂലൈ 28 ന് 20,000 കടന്നു. അടുത്ത 9 ദിവസം കൊണ്ട് ആകെ കേസുകള്‍ 30000 എത്തി.

SHARE