കോവിഡ് ബാധിച്ച് വിദേശത്ത് രണ്ട് മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് വിദേശത്ത് ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇരുവരും കോട്ടയം സ്വദേശികളാണ്. കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ അമേരിക്കയിലെ ഷിക്കാഗോയിലാണ് മരിച്ചത്. കോട്ടയം വെളിയന്നൂര്‍ കുറ്റിക്കോട്ട് സ്വദേശി അനൂജ് കുമാര്‍ ലണ്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു.

സെബാസ്റ്റ്യന്‍ കഴിഞ്ഞ 11 വര്‍ഷമായി കുടുംബ സമേതം അമേരിക്കയിലാണ്. ഒരാഴ്ച മുന്‍പാണ് കോവിഡ് ബാധിതനായത്. അനൂജ് കുമാര്‍ ലണ്ടനില്‍ ആരോഗ്യപ്രവര്‍ത്തകനാണ്. ഇന്നലെ രാത്രിയോടെ ആരോഗ്യനില ഗുരുതരമായെന്ന് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു. ഇന്ന് രാവിലെയാണ് മരണം സംബന്ധിച്ച അറിയിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. സംസ്‌കാരം അതത് രാജ്യങ്ങളില്‍ തന്നെ നടക്കും.

SHARE