ചികിത്സ തേടാന്‍ വൈകി; കണ്ണൂര്‍ സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മസ്‌കറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പെരിങ്ങോം വയക്കര സ്വദേശി ഷുഹൈബ് (24) ആണ് അല്‍ ഗൂബ്രയിലെ എന്‍.എം.സി ആസ്പത്രിയില്‍ മരണപ്പെട്ടത്.ഗുരുതര കോവിഡ് ലക്ഷണങ്ങളോടെ ബുധനാഴ്ചയാണ് ഷുഹൈബിനെ എന്‍.എം.സി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നീട് ബോഷറിലേക്ക് മാറ്റുകയായിരുന്നു.ജോലി തേടി വിസിറ്റിങ് വിസയിലാണ് ഷുഹൈബ് ഒമാനിലെത്തിയത്. ഒമാനില്‍ ജോലി ചെയ്യുന്ന മാതാവിന്റെ അടുത്തായിരുന്നു താമസം.മാതാവിന് ഒരാഴ് മുന്‍പ് പനി ഉണ്ടായിരുന്നു. ചികിത്സ തേടാന്‍ വൈകിയതാണ് മരണകാരണമായത് എന്നാണ് നിഗമനം. ഇതോടെ ഒമാനില്‍ കോവിസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.

SHARE