ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്; ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മേഖലയിലെ മൃഗശാലയിലെ കടുവയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലാണ് കൊറോണ ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗ ബാധിതരായിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന കടുവയ്ക്കാണ് മനുഷ്യനില്‍ നിന്ന് രോഗബാധയേറ്റത്. നാദിയ എന്നു പേരുള്ള നാലുവയസുകാരി മലയന്‍ പെണ്‍ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വരണ്ട ചുമ ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധന നടത്തുകയായിരുന്നു. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കന്‍ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്.

കടുവയിലേക്ക് രോഗം പകര്‍ന്നത് മൃഗശാല ജീവനക്കാരില്‍ നിന്നാകാമെന്നാണ് നിഗമനം. മാര്‍ച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകര്‍ച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. അതേസമയം കടുവയില്‍ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ചൈനയിലെ വളര്‍ത്ത് പൂച്ചകളില്‍ രോഗം സ്ഥിരീകരി

SHARE