യുഎഇയില്‍ മുക്കാല്‍ ലക്ഷം പേര്‍ക്ക് പരിശോധന; രോഗികള്‍ 716

അബുദാബി: യുഎഇയില്‍ കൊറോണ ബാധിതരെ കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ പേരെ പരിശോധന നടത്തിയ ദിവസമായിരുന്നു ശനിയാഴ്ച. 71,000 പേര്‍ക്കാണ് ഒറ്റ ദിവസം പരിശോധന നടത്തിയത്. ഇതു വരെയുള്ളതില്‍ വച്ചേറ്റവും ഉയര്‍ന്ന കണക്കാണിത്. എന്നാല്‍, ഇവരില്‍ 716 പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്താനായത് എന്നത് ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്.
കൊറോണയുടെ ആദ്യ നാളുകളില്‍ 5,000 പേരുടെ പരിശോധന നടത്തിയ ദിവസങ്ങളില്‍ 600-700 പേര്‍ രോഗികളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തോളം പരിശോധനയില്‍ 716 പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതു വരെ 50,857 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശനിയാഴ്ച മൂന്നു മരണമാണ് സ്ഥിരീകരിച്ചത്. 704 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇതു വരെ 321 പേരാണ് യുഎഇയില്‍ കൊറോണ മൂലം മരിച്ചത്.

SHARE