കോവിഡ് എന്തുകൊണ്ടാണ് ചില ആളുകളില്‍ മാത്രം മാരകമായി മാറുന്നു; പഠനത്തിനൊരുങ്ങി ഗവേഷകര്‍

കൊറോണ ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നൊരു പുതിയ പഠനം. കൊറോണ രോഗികളുടെ ജനിതകഘടനയെ സംബന്ധിച്ച് ഒരു പഠനം നടത്താന്‍ ഒരുങ്ങുകയാണ് ഇവിടെ ഒരു സംഘം ഗവേഷകര്‍. എന്തുകൊണ്ട് ചില ആളുകളില്‍ മാത്രം കോവിഡ് മാരകമായി മാറുന്നു എന്നതു സംബന്ധിച്ചാണ് ഈ ഗവേഷണം.

ഇതിനായി കോവിഡ് ബാധിച്ച ഏതാണ്ട് 35,000 ആളുകളുടെ ഡിഎന്‍എ പഠനത്തിനായി എടുക്കും. ചെറിയ രോഗലക്ഷണങ്ങള്‍ മുതല്‍ കൂടിയ ലക്ഷണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. National Health Service, Genomics England, Equipment maker Illumina Inc, The GenOMICC consortium എന്നിവര്‍ ചേര്‍ന്നാണ് ഈ ഗവേഷണത്തിനു നേതൃത്വം നല്‍കുന്നത്.

ഇതുവരെ ലോകത്ത് ഏതാണ്ട് 4 മില്യന്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിലരില്‍ രോഗം മരണം വിതയ്ക്കുമ്പോള്‍ മറ്റു ചിലരില്‍ രോഗം വളരെ സാധാരണമായി കടന്നു പോകുകയാണ്. ഇത് എന്ത് കൊണ്ടാകും എന്നു കണ്ടെത്താനാണ് രോഗികളുടെ ഡിഎന്‍എ സംബന്ധിച്ച് പഠനം നടത്തുക.

SHARE