കോവിഡ്19; ചൈനയില്‍ നിന്ന് ഇന്ത്യ ആറര ലക്ഷം കോവിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്തു


രാജ്യത്ത് കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നതിനിടെ ചൈനയില്‍ നിന്ന് കൊവിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യ. ആറര ലക്ഷം പരിശോധനാ കിറ്റുകളാണ് ഇറക്കുമതി ചെയ്യുന്നത്. 550,000 ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റുകളും ചൈന വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് അയച്ചതായാണ് വിവരം. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ചൈനയുമായി ധാരണയായത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ്. ഇന്ത്യ ചൈനീസ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഓര്‍ഡറിന്റെ ഭാഗമായാണ് ഉപകരണങ്ങള്‍ ഇന്ത്യയിലെത്തുന്നത്. മെഡിക്കല്‍ സപ്ലൈകള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ക്കുമായാണ് ഓര്‍ഡര്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്.

ബീജിംഗിലെ ഇന്ത്യന്‍ എംബസിയും ഗ്വാങ്‌ഷ്വേയിലെ കോണ്‍സുലേറ്റും മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുന്നതില്‍ സഹായിച്ചു. കൊവിഡ് -19 പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉത്പാദന വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ബന്ധം സഹായിക്കും. ഇവ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിശ്ര പറഞ്ഞു.

SHARE