കോവിഡ്; ലോകം അപകടഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകം കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. ലോകം അപകട ഘട്ടത്തിലാണെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കി. വൈറസ് വളരെ വേഗത്തിലാണ് പടരുന്നത്. ഇത് മാരകമായ അവസ്ഥയാണ്. കോവിഡ് ഇപ്പോഴും കൂടുതല്‍ ആളുകളെ ബാധിക്കുന്നുണ്ടെന്നും ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ ദിവസം 150,000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകള്‍ കൊവിഡ് ബാധിതരാവുകയും 4,53,834 പേര്‍ മരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യു.എസിനെ കൂടാതെ കൂടുതല്‍ പുതിയ കൊവിഡ് ബാധിതര്‍ വരുന്നത് സൗത്ത് ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമാണ്.

കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അറിയാന്‍ വലിയ അളവില്‍ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

SHARE