തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. 231 പേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,757 ആയി. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,384 പേരാണ്. കോവിഡ് ബാധിച്ച് ഇതുവരെ 29 പേര്‍ മരിച്ചു.ചെന്നൈ സ്വദേശിയായ 76 വയസ്സുള്ള സ്ത്രീയാണ് ശനിയാഴ്ച മരിച്ചത്. ചെന്നൈയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകത്തില്‍ ശനിയാഴ്ച പുതുതായി 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതുവരെ 601 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 25 ഉം ആയി.

SHARE