തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 527 പുതിയ പോസിറ്റീവ് കേസുകള്‍

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് സ്ഥിരീകരിച്ചത് 527 പുതിയ കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 377 പേര്‍ പുരുഷന്മാരും 150 പേര്‍ സ്ത്രീകളുമാണ്. 2107 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 31 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് 19 പരിശോധനക്കായി തമിഴ്‌നാട്ടില്‍ 50 ലാബുകള്‍ ആണ് ഉള്ളത്. ഇതില്‍ 34 എണ്ണം സര്‍ക്കാരിന്റെയും 16 എണ്ണം സ്വകാര്യ ലാബുകളും ആണ്. 1,62,970 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.

SHARE