ലോക്ക്ഡൗണോ നിയന്ത്രണങ്ങളോയില്ല; ചൈനക്ക് തൊട്ടടുത്തായിരുന്നിട്ടും കോവിഡിനെ ചെറുത്ത് തോല്‍പ്പിച്ച് ഈ രാജ്യം

കൊറോണയുടെ ഉറവിടമായ ചൈനയുടെ അടുത്ത് കിടക്കുന്ന കൊച്ചു രാജ്യം എങ്ങനെയാണ് കോവിഡിനെ തോല്‍പ്പിച്ചത്. കേവലം ആറ് മരണം, 440 കൊവിഡ് ബാധിതര്‍, അതില്‍ 347 പേരും രോഗവിമുക്തരായി. മറ്റെങ്ങുമല്ല കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് തായ്‌വാന്‍. ഇവിടെ ലോക്ക് ഡൗണോ വിലക്കുകളോ ഇല്ല. കടകളോ മറ്റു സ്ഥാപനങ്ങളോ അടച്ചില്ല. എന്നിട്ടും കൊവിഡിനെ പരാജയപ്പെടുത്താനായി. കൊറോണ എന്ന മഹാമാരി ലോകമെമ്പാടും വരിഞ്ഞുമുറുക്കിയപ്പോള്‍ എങ്ങനെ ഈ രാജ്യത്തിന് ഒരു നിയന്ത്രണങ്ങളും നടപ്പാക്കാതെ ചെറുക്കാനായി?, ഇതുവരെ 265,111 പേര്‍ കൊറോണയ്ക്കു മുന്നില്‍ കിഴടങ്ങിക്കഴിഞ്ഞു. എന്നാല്‍ എങ്ങനെ ഈ രാജ്യം മാത്രം കൊറോണയ്ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു?

കൊറോണ വൈറസ് പടരാതിരിക്കാന്‍ മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കിയ രാജ്യമാണ് തായ്‌വാന്‍. ആദ്യം തന്നെ കൊവിഡിനെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ് ഭരണകൂടം ചെയ്തത്. തുടര്‍ന്ന്, വുഹാനില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് ആദ്യമായി വിലക്കേര്‍പ്പെടുത്തുന്ന രാജ്യമായി തായ്‌വാന്‍ മാറി. രാജ്യത്തെ പൗരന്മാരില്‍ ആദ്യമായി കൊറോണ പരിശോധിക്കുന്ന ആദ്യ രാജ്യമായി മാറി തായ്വാന്‍. സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധിയില്‍ എല്ലാ രാജ്യങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമായി മാറി സാമ്പത്തിക പ്രതിസന്ധി. അപ്പോള്‍, പരസ്പരം കടം ചോദിക്കാന്‍ തുടങ്ങി, പല രാജ്യങ്ങളും പരസ്പരം അകമഴിഞ്ഞു സഹായിച്ചു. എന്നാല്‍, ചില രാഷ്ട്രീയ കാരണങ്ങളാല്‍ തായ്‌വാനെ തഴഞ്ഞു. ലോകാരോഗ്യ സംഘടന പോലും തായ്‌വാനെ തിരിഞ്ഞു നോക്കിയില്ല. എന്നാല്‍, തായ്‌വാന്‍ മറ്റു രാജ്യങ്ങളെ മറന്നില്ല. രണ്ട് കോടിയോളം മാസ്‌കുകളാണ് തായ്‌വാന്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയത്. അമേരിക്ക, യൂറോപ്പ്, ഫിലിപ്പൈന്‍സ്, ജപ്പാന്‍, ഫിജി എന്നീ രാജ്യങ്ങള്‍ക്ക് തായ്‌വാന്‍ നല്‍കിയത്. ഒറ്റപ്പെടുത്തലിലും അവര്‍ പൊരുതി തോല്‍പ്പിക്കുകയായിരുന്നു കൊറോണ എന്ന മഹാമാരിയെ.

SHARE