തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള ഏറ്റവും ഉയര്‍ന്ന രോഗവ്യാപന നിരക്കാണ് ഇന്ന്. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. രോഗബാധിതനായ ഒരാളില്‍ നിന്ന് ആറെഴു പേരിലേക്ക് രോഗം പകര്‍ന്നതായാണ് വിവരം. എന്നാല്‍ രോഗം കൂടുതലായി പകര്‍ന്നിരിക്കുന്നത് ബന്ധുക്കളിലേക്കാണ്. ഉറവിടമില്ലാത്ത ചില കേസുകള്‍ ഉണ്ട്.
അതേസമയം, ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേര്.
ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. ഇവരുള്‍പ്പെടെ ആലപ്പുഴയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേരില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. 27 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടു. മലപ്പുറത്ത് എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരിക്കും ശുകപുരം ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു വയസുകാരനും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം പിടിപിട്ടു.
ഗുരുവായൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ കുടുംബമാണിത്. സെക്രട്ടറിയേറ്റിന് പുറത്ത് സുരക്ഷാ ചുമതലയിലുള്ള പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. ആറ് സിഐഎസ്എഫ് ജവാന്മാര്ക്കും ഒരു എയര്‍ ക്രൂവിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനം കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതലും സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ ആണ്. അതുകൊണ്ട് കാര്യമായി ആശങ്കപ്പെടേണ്ടതില്ല. എങ്കിലും ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.