രാജ്യത്ത് കോവിഡ് വ്യാപനം സെപ്തംബര്‍ വരെയോ? ലോക്ഡൗണ്‍ നീളുമോ?

ന്യൂഡല്‍ഹി: സെപ്തംബര്‍ വരെ രാജ്യത്ത് കൊറോണ വ്യാപനം തുടരുമെന്നും അത്രയും കാലം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ തുടരുമെന്നും സൂചന നല്‍കി വിദഗ്ധര്‍. രാജ്യത്ത് ദിനംപ്രതി കൊറോണവൈറസ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേയ്ക്ക് കടക്കുകയാണ്. നിലവില്‍ 10,815 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. മരണസംഖ്യ 377 ആയി. ചൊവ്വാഴ്ച ആദ്യമായി ഇരുപതിനായിരത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ 24 മണിക്കൂറിനകം പരിശോധന ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ സെപ്തംബര്‍ വരെയൊക്കെ നീട്ടേണ്ടി വരുമെന്നുള്ള ചര്‍ച്ചകള്‍ ഉയരുന്നത്.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആര്‍ പറയുന്നു. ഇതേതുടര്‍ന്ന് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിതുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് 11439 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1306 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 377 പേര്‍ മരിച്ചു. അതേസമയം, ഇന്ത്യയില്‍ കൊറോണവൈറസ് വ്യാപനം സെപ്തംബര്‍ വരെ തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തെ 80-85 ശതമാനം പേരില്‍ വൈറസ് ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കണക്കുകളെല്ലാം ശരിയാണെങ്കില്‍ ഭയനാകമാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വാദം. വിദഗ്ധര്‍ പറയുന്നത് അസാധ്യമാണെന്നാണ് അമരീന്ദര്‍ സിങ് പറയുന്നത്. മെയ് മൂന്ന് വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, വൈറസ് വ്യാപനത്തില്‍ സാധ്യത സെപ്തംബര്‍ വരെ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SHARE