കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

A lab worker prepares solutions for the manufacture of coronavirus diagnostic test kits at the TIB Molbiol Syntheselabor GmbH production facility in Berlin, Germany, on Thursday, March 6, 2020. TIB has reoriented its business toward coronavirus, running its machines through the night and on weekends to make the kits, which sell for about 160 ($180) apiece. Photographer: Krisztian Bocsi/Bloomberg via Getty Images

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനം കുറച്ചു കൊണ്ടുവന്നപ്പോള്‍ തന്നെ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സാധിച്ചു. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഈ ലോക്ക്ഡൗണ്‍ കാലയളവ് പ്രയോജനപ്പെടുത്തിയതായും കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി കെ മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് 23ന് 14915 സാമ്പിളുകളാണ് പരിശോധിച്ചത്.ഏപ്രില്‍ 22 ആയപ്പോള്‍ ഇത് അഞ്ചുലക്ഷമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഏകദേശം 30 ദിവസം കൊണ്ട് 33 മടങ്ങിന്റെ വര്‍ധന പരിശോധനയില്‍ കൈവരിക്കാന്‍ സാധിച്ചു. എന്നാല്‍ ഇതും പൂര്‍ണമായി പര്യാപ്തമല്ല. അനുദിനം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും സി കെ മിശ്ര പറഞ്ഞു.

ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ദുരഭിമാനമാണ് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനും കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരാനും കാരണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ദുരഭിമാനം കാരണം പനി പോലുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ചികിത്സ തേടി ആശുപത്രിയില്‍ എത്താന്‍ പല രോഗികളും തയ്യാറാവുന്നില്ലെന്നും ഗുലേറിയ പറഞ്ഞു.

രാജ്യത്ത് 14 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 78 ജില്ലകളില്‍ 14 ദിവസത്തിനിടെ ഒരാള്‍ക്ക് പോലും കോവിഡ് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് ഇതുവരെ 4257 പേരാണ് കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇത് മൊത്തം കോവിഡ് സ്ഥിരികരിച്ചവരുടെ 19.89 ശതമാനം വരുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1409 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 21393 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

SHARE