മുംബൈ,ഡല്‍ഹി,ചെന്നൈ,അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കോവിഡ് രോഗബാധ വ്യാപിക്കുന്നതില്‍ ആശങ്ക. ഗുരുഗ്രാം, ഫരീദാബാദ്, വഡോദര, സോളാപൂര്‍, ഗുവാഹത്തി തുടങ്ങി 15 നഗരങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
ഈ പതിനഞ്ച് നഗരങ്ങളില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ് 45-50 ശതമാനം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അസമിലെ ഗുവാഹത്തിയില്‍ മാത്രം ഇക്കാലയളവില്‍ 50 ശതമാനം കേസുകളാണ് ഉണ്ടായത്. ഗുജറാത്തിലെ വഡോദരയില്‍ ശരാശരി 50 കേസുകള്‍ വീതമാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുഗ്രാമില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്. ജൂണ്‍ രണ്ടിനും 12 നും ഇടയിലുളള പത്തുദിവസത്തിനിടെ പുതുതായി 1839 പേര്‍ക്ക് രോഗം പിടിപെട്ടു. 63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
ഇതിന് പുറമേ രാജസ്ഥാനിലെ ഭരത്പൂര്‍, നഗൗര്‍, ഛത്തീസ്ഗഡിലെ റായ്ഗഡ്, ഉത്തര്‍പ്രദേശിലെ ഫരീദാബാദ്, ആഗ്ര, ലക്നൗ, മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജെയിന്‍, മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നി നഗരങ്ങളിലും സ്ഥിതി മോശമാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.