കോവിഡ് ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആകുന്നവരില്‍നിന്ന് രോഗം പകരുമോ?; കണ്ടെത്തലുമായി ഗവേഷകര്‍

കോവിഡ് രോഗം ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആകുന്നവരില്‍നിന്ന് രോഗം പകരില്ലെന്ന് ദക്ഷിണ കൊറിയയിലെ കൊറിയന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകരുടെ കണ്ടെത്തല്‍.രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ആന്റിബോഡികളാണ് ഇതിനു കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് രോഗം ഭേദമായ 285 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവര്‍ക്കു വീണ്ടും കോവിഡ് ബാധിച്ചെങ്കിലും മറ്റുള്ളവരിലേക്കു പകരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരില്‍നിന്നെടുത്ത വൈറസ് സാംപിളുകള്‍ കള്‍ച്ചര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടു നടന്നില്ല. ഇതോടെയാണ് ഇവരില്‍ വൈറസ് നിര്‍ജീവമായിരിക്കാനോ മറ്റുള്ളവരിലേക്കു പകരാതിരിക്കാനോ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഗവേഷകര്‍ എത്തിയത്.

അതേസമയം, നിലവില്‍ നടത്തുന്ന പിസിആര്‍ പരിശോധനകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താമെങ്കിലും ജീവനുള്ളതും നിര്‍ജീവമായതുമായ വൈറസ് കണികകളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നു കഴിഞ്ഞ മാസം നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

SHARE