ശ്വാസകോശ കാന്‍സറും കോവിഡും; സൈനികന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച സൈനികന്‍ ആത്മഹത്യ ചെയ്ത നിലയില്‍. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ 31 കാരനാണ് ജീവനൊടുക്കിയത്. ഇയാള്‍ക്ക് ശ്വാസകേശ ക്യാന്‍സറും ഉണ്ടായിരുന്നു. ഇതിനുള്ള ചികിത്സയിലായിരുന്നു. വെസ്റ്റ് ഡല്‍ഹി നരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപമുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ശ്വാസകോശ അര്‍ബുദം ബാധിച്ച ജവാന്‍ ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 5ന് അദ്ദേഹത്തെ നരൈനാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഡല്‍ഹി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് പറഞ്ഞു

പുലര്‍ച്ചെ നാലുമണിയോടെയാണ് ആശുപത്രി പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രോഗംമൂലം അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ആല്‍വാറില്‍ സൈന്യത്തില്‍ സിഗ്‌നല്‍മാനായി ജോലി ചെയ്തുവരികയായിരുന്നു.

SHARE