മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമാവുന്നു; കോവിഡ് ബാധിച്ചവര്‍ പതിനായിരം

മുംബൈ: മഹരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമാവുന്നുവെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണെന്നാണ് വിവരം. 475 പുതിയ കേസുകളും 26 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. നാസിക്കിലെ മാലേഗാവ് പുതിയ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. 177 പുതിയ കേസുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. പൂനെയില്‍ 12 മണിക്കൂറിനുള്ളില്‍ 127 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് 1074 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചെന്നും 1718 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 33,000 കടന്നു. മരണസംഖ്യ 1074 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1718 പുതിയ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ 20 ലക്ഷം പേരെ കോവിഡ് പരിശോധന നടത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. തുറമുഖങ്ങളില്‍ 47,000 പേരെയും പരിശോധിച്ചു. മൊത്തം 9 ലക്ഷം പേര്‍ നിരീക്ഷണത്തിലാണെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

SHARE