അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് കോവിഡ്; എസ്‌ഐ ഉള്‍പ്പെടെ 18 പൊലീസുകാര്‍ നിരീക്ഷണത്തില്‍

മലപ്പുറം: മലപ്പുറത്ത് കേസുകളില്‍ അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിചച്ചു. തിങ്കളാഴ്ച അറസ്റ്റിലായ ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പരിശോധനാഫലം പുറത്തുവന്നത്. കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതികളെ അറസ്റ്റ് ചെയത തിരൂര്‍ എസ്‌ഐ ഉള്‍പ്പെടെ 18 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജില്ലയില്‍ ഇന്നലെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത് മലപ്പുറത്താണ്. 278 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

SHARE