ദിസ്പൂര്‍: കോവിഡ് ബോധവല്‍ക്കരണത്തിനായി വ്യത്യസ്്ഥമായ രീതികള്‍ പരീക്ഷിച്ച് അസം പൊലീസ്. ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ബാസിഗറിലെ വരികള്‍ കടമെടുത്താണ് അസം പൊലീസ് ബോധവല്‍ക്കരണം നടത്തിയിട്ടുള്ളത്. അസംപോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് മാസ്കണിഞ്ഞ്, കൈകള്‍ വിരിച്ചു പിടിച്ച്, ബാസിഗര്‍ സ്റ്റൈലില്‍ നില്ക്കുന്ന ഷാരൂഖ് ഖാനെ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം എന്ന നിബന്ധനയ്ക്ക് യോജിച്ച വരികളും ഫോട്ടോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രത്തിലെ മറ്റൊരു പ്രത്യേകത മാസ്കണിഞ്ഞാണ് ഷാരൂഖ് നില്‍ക്കുന്നത് എന്നാണ്.
ആറടി സാമൂഹിക അകലം പാലിക്കണമെന്നാണ് ഈ ട്വീറ്റും ചിത്രവും അറിയിക്കുന്നത്. സാമൂഹിക അകല പാലനം ജീവന് സംരക്ഷിക്കാന്‍ സഹായിക്കും. അരികിലേക്ക് വരാന്‍ പലപ്പോഴും വളരെ ദൂരേയ്ക്ക് പോകേണ്ടി വരും. അങ്ങനെ അകലങ്ങളിലേക്ക് പോയതിന് ശേഷം അരികിലേക്ക് മടങ്ങി വരുന്നവരെ മായാജാലക്കാര്‍ എന്നാണ് വിളിക്കാറുള്ളത്. ആറടി അകലത്തില്‍ നില്ക്കുക. ബാസിഗര്‍ ആയിരിക്കുക. അസം പൊലീസ് ട്വിറ്ററില്‍ കുറിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, ഇന്ത്യാ ഫൈറ്റ്സ് കൊറോണ എന്നീ ഹാഷ്ടാഗുകളും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഷാരൂഖ് ഖാനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ബോധവത്കരണ ട്വീറ്റുകളില്‍ ഇതിന് മുമ്പും ഷാരുഖ് ഖാന് താരമായിട്ടുണ്ട്. നേരത്തെ മേം ഹൂ നാ എന്ന ചിത്രത്തിലെ ഭാഗം മുംബൈ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. സതീഷ് ഷായുടെ തുപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ ഷാരൂഖ് ഖാന് ഒഴിഞ്ഞു മാറുന്ന ഭാഗമായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.