ബാംഗളൂരു: കര്‍ണാടകയില്‍ 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കര്‍ണ്ണാടകയിലെ രോഗബാധിതരുടെ എണ്ണം 425 ആയി.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ഗുരുതരമായ അവസ്ഥയില്‍ നിന്നും സ്പെയിനും ഇറ്റലിയും കരകയറി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
്തിനിടെ, കോഴിക്കോട് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ഒന്‍പതംഗ സംഘം കോളേജിന് പുറത്ത് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ക്വാറന്റീനില്‍ കാലം അവസാനിക്കാനിക്കെ നടത്തിയ പരിശോധനയിലാണ് ഇതില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇക്കാലത്തിനിടെ ഇരുവരേയും പരിശോധിച്ച ആറ് അധ്യാപകരേയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം കോഴിക്കോട് ഡിഎംഒ ഇക്കാര്യം ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇവര്‍ ഡല്‍ഹിയില്‍നിന്നും ട്രെയിന്‍ വഴിയാണ് കോഴിക്കോട്ട് എത്തിയത്. ഇവര്‍ക്ക് യാത്രയിലാവാം കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവര്‍ സഞ്ചരിച്ച ട്രെയിനില്‍ ഡല്‍ഹി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരും ഉണ്ടായിരുന്നു. ഇവരില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് പരിശോധിക്കും. റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. ഇരുവരേയും പരിശോധിച്ച ആറ് അധ്യാപകരേയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോണ്‍വക്കേഷന്‍ പോലും നടന്നിട്ടില്ല. കഴിഞ്ഞ മാസം 15 തുടങ്ങേണ്ട ഹൗസര്‍ജന്‍സ് 20 ആണ് തുടങ്ങിയത്. ഹൗസര്‍ജന്‍സ് വന്ന അവസാന വര്‍ഷ വിദ്യാര്‍ഥികളെ ബന്ധപ്പെട്ട പ്രഫസര്‍മാര്‍ പരിശോധനകള്‍ക്കും വിധേയമാക്കിയിരുന്നു. ഇതിനിടിയാണ് ഈ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയത