യുഎസിലും ആസ്‌ത്രേലിയയിലും രണ്ടാം തരംഗം ശക്തമാവുന്നു; ക്രൂഡോയില്‍ വിലയില്‍ വീണ്ടും ഇടിവ്

സിഡ്‌നി: ചെറിയ ഇടവേളക്കു ശേഷം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത ഇന്ധനവില വീണ്ടും കൂറയുന്നു. ലോകെത്താട്ടാെക കോവിഡില്‍ രണ്ടാംഘട്ട വ്യാപനം രൂക്ഷമായേതാെടയാണ് എണ്ണവിലയില്‍ ഇടവ് രേഖപ്പെടുത്തിയത്. അമേരിക്ക ആസ്‌ത്രേലിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രണ്ടാംഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയതോടുകൂടിയാണ് ക്രോഡോയില്‍ വിലയിലെ ഇടിവിന് കാരണം.

ആസ്‌ ത്രേലിയയില്‍ മെല്‍ബണില്‍ വീണ്ടും ലോക്ക്ഡൗണ്‍ വന്നതെടെ വിക്ടോറിയ പ്രവിശ്യയില്‍ സ്ഥാപിച്ച കൊറോണ വൈറസ് ഹോട്ട്സ്പോട്ട് ബോര്‍ഡ്‌

യു.എസിലെ പല സംസ്ഥാനങ്ങൡും ആസ്‌ത്രേലിയയിലും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പല മേഖലകളും അടക്കുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിെട അര ലക്ഷിലധികം പേര്‍ക്കാണ് യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചത്. അണ്‍ലോക്ക്ഡൗണ്‍ ആരംഭിച്ച ആസ്‌ത്രേലിയയില്‍ കോവിഡ് വ്യാപനം വീണ്ടും റിപ്പോര്‍ട്ട് ചെയ്തതോടെ 36 ഓളം പ്രവിശ്യകള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ട്.

ജൂലൈ മൂന്നിന് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ബാരലിന് 3,000 രൂപയായി കുറഞ്ഞു. വിലയിടിവിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയാണ് ക്രൂഡ് ഓയില്‍ വ്യാപാരം തുടരുന്നത്. കൊറോണ വൈറസിന്റ രണ്ടാം തരംഗവും അടച്ചുപൂട്ടല്‍ ആശങ്കകളുമാണ് ക്രൂഡ് ഓയില്‍ വില കുറയുന്നതിന് കാരണമാകുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് (കമ്മോഡിറ്റീസ്) തപന്‍ പട്ടേല്‍ പറഞ്ഞു. അേതസമയം ഇന്ത്യല്‍ ഇപ്പോഴും പെേട്രാളിനും ഡീസലിനും റെക്കോര്‍ഡ് വില തുടരുകയാണ്.